Times Kerala

ബി.കെ.എസ്‌ നോര്‍ക്ക ഹെല്‍പ്‌ ഡസ്​കില്‍ 47 ാം ബാച്ച്‌​ കാര്‍ഡുകള്‍ കൈമാറി

 
ബി.കെ.എസ്‌ നോര്‍ക്ക ഹെല്‍പ്‌ ഡസ്​കില്‍ 47 ാം ബാച്ച്‌​ കാര്‍ഡുകള്‍ കൈമാറി

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡസ്‌ക്​ വഴി 46 ാം ബാച്ച്‌ അപേക്ഷ നല്‍കിയവരുടെ കാര്‍ഡുകള്‍ എത്തിച്ചേര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു. നോര്‍ക്ക തിരുവനന്തപുരം ഓഫീസില്‍ നിന്ന്​ കാര്‍ഡുകള്‍ വിനയചന്ദ്രന്‍ നായര്‍ ശേഖരിച്ച്‌​ സമാജം പ്രസിഡന്‍റ്​ പി.വി. രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എം.പി. രഘു എന്നവര്‍ക്ക് കൈമാറി. അപേക്ഷ നല്‍കിയവര്‍ക്ക്‌ രസീതുമായി കാര്‍ഡുകള്‍ കൈപ്പറ്റാവുന്നതാണ്.
പുതുതായി നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, ആറ്​ മാസത്തെ വിസകാലാവധി കാണിക്കുന്ന പേജ് അടക്കമുള്ള പാസ്സ്‌പോര്‍ട്ട് കോപ്പിയും ഒരു ഫോട്ടോയും സഹിതം എത്തി അപേക്ഷ നല്‍കാം.

Related Topics

Share this story