Times Kerala

സൗദിയില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച

 
സൗദിയില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച

ജിദ്ദ: വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 11 ഞായറാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ആഗസ്റ്റ് പത്താം തിയതി ശനിയാഴ്ച അറഫദിനമായിരിക്കും. ഹോത്ത സുദൈറിലെ മജ്മഅ യൂനിവേഴ്‌സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് മാസപ്പിറവി ദൃശ്യമായത്. ലോകത്തെ 20 ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ സംഗമിക്കും.

സൗദിയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഈ മാസം11ന് ബലിപെരുന്നാള്‍ ആഘോഷിക്കും. എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദൃശ്യമായതിന് തെളിവു ലഭിക്കാത്തതിനാല്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാള്‍.

Related Topics

Share this story