Times Kerala

മുഖം വൃത്തിയാകാന്‍ ഗ്ലിസറിനും റോസ് വാട്ടറും

 
മുഖം വൃത്തിയാകാന്‍ ഗ്ലിസറിനും റോസ് വാട്ടറും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള തെറ്റുകളും നമ്മള്‍ വരുത്താറുണ്ട്. ചിലത് അറിഞ്ഞ് കൊണ്ടാണെങ്കില്‍ ചിലത് അറിയാതെയായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം തെറ്റുകള്‍ക്കെല്ലാം ഒരു പരിണിത ഫലം ഉണ്ടാവും. അത് ചിലപ്പോള്‍ ചര്‍മ്മം വരണ്ടതാവാനോ ചര്‍മ്മത്തിന്റെ നിറം കുറയാനോ ചര്‍മ്മത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാനോ കാരണമാകുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്ന നിരവധി പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്.

വരണ്ട ചര്‍മ്മം ഉള്ളവര്‍ സാധാരണ ചര്‍മ്മം ഉള്ളവരേക്കാള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. എന്താണ് ആദ്യം വരണ്ട ചര്‍മ്മത്തിന് കാരണം എന്ന് അറിയണം. ചര്‍മ്മത്തിന് ആവശ്യമായ രീതിയില്‍ മോയ്‌സ്ചുറൈസര്‍ ലഭിക്കാത്തതുംഫാറ്റി ആസിഡിന്റെ കുറവും ആണ് ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കുന്നത്. പല കാരണങ്ങള്‍ വരണ്ട ചര്‍മ്മത്തിലേക്ക് നയിക്കുന്നതായി ഉണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണം പലരും പല തരത്തിലുള്ള ക്രീമും വാരിത്തേക്കുന്നുണ്ട്.

കണ്ണുകള്‍ വൃത്തിയാക്കാന്‍ പാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനുമുതല്‍ ആരും അതിനായി കടകള്‍ കയറിയിറങ്ങേണ്ട. കാരണം ഗ്ലിസറിനും റോസ് വാട്ടറും കൊണ്ടും അനായാസം കണ്ണുകളും ചര്‍മ്മവും വൃത്തിയായി സൂക്ഷിക്കാം. ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ശല്യം ഉണ്ടാവില്ല. സാധാരണ എണ്ണയ്ക്ക് പകരം റോസ് ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് കൂടുതല്‍ തിളക്കവും സുഗന്ധവും ലഭിക്കും.

1. ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്ണിന് നല്ല കുളിര്‍മ ലഭിക്കും.
2. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ റോസ് വാട്ടറില്‍ മുക്കിയ കോട്ടണുപയോഗിച്ച് മുഖം തടവിയാല്‍ മതി.
3. വരണ്ട ചര്‍മ്മത്തിനും എണ്ണമയമുളള ചര്‍മ്മത്തിനും ഒരു പോലെ യോജിച്ച ക്ലെന്‍സറും മോയ്സചറൈസറുമാണ് റോസ് വാട്ടര്‍.
4. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ അകലും. ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും

5. കുളിക്കാനുള്ള വെള്ളത്തില്‍ നാലോ അഞ്ചോ തുള്ളി റോസ് വാട്ടര്‍ കലര്‍ത്തിയാല്‍ ശരീരം ഫ്രഷ് ആവുന്നതോടൊപ്പം നല്ല സുഗന്ധവും ലഭിക്കും.
6. രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് ശരീരത്തില്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ ശരീരത്തിലെ അഴുക്ക് കളയുന്നതിനൊപ്പം ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
7. എല്ലാ ചര്‍മ്മത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്തുപയോഗിക്കുക.

ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്‍മ്മത്തിനും , വരണ്ട ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.

Related Topics

Share this story