Times Kerala

നിസ്സാരക്കാരൻ അല്ല വിറ്റാമിൻ C, അറിഞ്ഞിരിക്കുക!

 
നിസ്സാരക്കാരൻ അല്ല വിറ്റാമിൻ C, അറിഞ്ഞിരിക്കുക!

മാരകമായ പല അസുഖകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയുന്നു വിറ്റാമിൻ സിയുടെ ഉയർന്ന നിലയിലുള്ള പ്ലാസ്മ ലെവൽ ഹൃദയാഘാതം കുറയ്ക്കാൻ സഹായിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് സ്ഥിരമായി വിറ്റാമിൻ സി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ എൻഡോതിലിൻ – 1 എന്നാ മാംസ്യത്തിന്റെ പ്രവർത്തനം തടയുന്നു രക്തസമ്മർദ്ദം കുറച്ച് ഹൃദയധമനികളെ ആയാസരഹിതമായി നിലനിർത്തുന്നത് വിറ്റാമിൻ സി യുടെ പ്രത്യേകത ആണ്.

നമ്മുടെ ശരീരത്തില്‍ വൈറ്റമിന്‍ സി ഉത്പ്പാദിപ്പിക്കുന്നില്ല. അതിനാല്‍ ആഹാരത്തില്‍ നിന്നുമാണ് ഈ വിറ്റാമിന്‍ ലഭിക്കുന്നത്. സിട്രസ് ജീനസില്‍പ്പെട്ട ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയ പഴങ്ങളിലും കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികളിലും വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. പഴങ്ങളും പച്ചക്കറികളും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ആറാഴ്ചയ്ക്കകം വൈറ്റമിന്‍ സിയുടെ ദൗലര്‍ഭ്യത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങും.

പഴങ്ങളും പച്ചക്കറികളും വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് അതിനാൽ ഭക്ഷണത്തിൽ ഇവ കൂടുതൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയുന്നു.രക്ത സമ്മർദ്ധത്തെ കുറയ്ക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.രോഗപ്രതിരോധവ്യവസ്ഥയെ സംരക്ഷിക്കുന്നു .ആവശ്യമായ അളവിൽ വിറ്റാമിൻ സി കഴിക്കുന്നത് മുറിവുകൾ ഭേദമാക്കുന്നു.

വിറ്റാമിൻ സി ആരോഗ്യത്തിനും ചർമ്മത്തിനും നൽകുന്ന നേട്ടങ്ങൾ ധാരാളമാണ് അതിനാൽ ഇവ അടങ്ങിയിട്ടുള്ള പഴം പച്ചക്കറി എന്നിവ കഴിക്കുന്നത് ശീലമാക്കു രോഗങ്ങൾ ഒരു പരിധി വരെ ഒഴിവാക്കു.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനും ആരോഗ്യമുളള ശരീരത്തിനും വിവിധ വിറ്റാമിനുകള്‍ ആവശ്യമാണ്. വൈറ്റമിന്‍ സി-യുടെ സാന്നിധ്യത്തിന് നിര്‍ണായക പങ്കാണുളളത്. ശരീരത്തിന്റെ പ്രതിരോധശക്തി വ്യവ്യസ്ഥയെ ഉത്തേജിപ്പിക്കാനും ഉയര്‍ത്താനും വൈറ്റമിന്‍ സി ഉപയോഗിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലുമാണ് വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നത്. അതിനാല്‍ ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വൈറ്റമിന്‍ സിയുടെ ദൗര്‍ലഭ്യം അമിതമാകുമ്പോള്‍ രക്തപിത്തം എന്ന രോഗം ആരംഭിക്കുന്നു. മോണയില്‍ നിന്നും രക്തം ഒലിക്കുക, മുറിവുണങ്ങുന്നതിനു തടസമുണ്ടാവുക, ക്ഷീണം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. മോണയെ സംരക്ഷിച്ച് ദന്തരോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നതിന് വൈറ്റമിന്‍ സി ആവശ്യമാണ്. ശരീരത്തിലുണ്ടാവുന്ന മുറിവുകള്‍ ഉണങ്ങുന്നതിനും വൈറ്റമിന്‍ സി സഹായിക്കുന്നു.

എല്ലുകളെയും രക്തധമനികളെയും ആരോഗ്യത്തോടുകൂടി സംരക്ഷിക്കുന്നതിനും തൊലിക്കാവശ്യമായ പ്രോട്ടീന്‍ കൊളാജെന്‍ ഉത്പാദിപ്പിക്കുന്നതിനും വൈറ്റമിന്‍ സി ഒരു ആവശ്യ ഘടകമാണ്. വൈറ്റമിന്‍ സി-യുടെ ദൗര്‍ലഭ്യം ചര്‍മത്തിന്റെ തിളക്കം നഷ്ടമാകുന്നതിനും ചുളിവുകള്‍ വീഴുന്നതിനും ഇടയാക്കുന്നു.

Related Topics

Share this story