Times Kerala

അബുദാബിയില്‍ ട്രാം സര്‍വീസ് തുടങ്ങുന്നതിനുള്ള ഭാഗമായി ഉന്നതതല സംഘം ദുബായ് ആര്‍ടിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

 
അബുദാബിയില്‍ ട്രാം സര്‍വീസ് തുടങ്ങുന്നതിനുള്ള ഭാഗമായി ഉന്നതതല സംഘം ദുബായ് ആര്‍ടിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ദുബായ് : ദുബായിലെപ്പോലെ അബുദാബിയും റോഡുകളില്‍ ടോള്‍ ഗേറ്റ് വരുന്ന പശ്ചാത്തലത്തില്‍ അബുദാബിയില്‍ ട്രാം സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യതാപഠനത്തിന്റെ ഭാഗമായി ഗതാഗതവിഭാഗത്തിലെ ഉന്നതതല സംഘം ദുബായ് ആര്‍ടിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദുബായില്‍ മെട്രോയുമായി ബന്ധിപ്പിച്ചുള്ള ട്രാം സര്‍വീസുകളുടെ നേട്ടങ്ങള്‍, ട്രാമിന്റെയും മെട്രോയുടെയും കേന്ദ്രീകൃത നിയന്ത്രണ സംവിധാനം, സാങ്കേതിക വിദ്യകള്‍ എന്നിവ ചര്‍ച്ചചെയ്തതായി ദുബായ് റെയില്‍ ഏജന്‍സി സിഇഒ: അബ്ദുല്‍ മൊഹ്സിന്‍ ഇബ്രാഹിം യൂനിസ് പറഞ്ഞു.

Related Topics

Share this story