Times Kerala

മനുഷ്യക്കടത്തിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ ക്യാംപെയ്ന്‍

 
മനുഷ്യക്കടത്തിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ ക്യാംപെയ്ന്‍

കുവൈത്ത് : മനുഷ്യക്കടത്തിനെതിരെ അവബോധവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ബോധവല്‍ക്കരണ ക്യാംപെയ്നു തുടക്കമിട്ടു. മനുഷ്യക്കടത്തു തടയാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ പബ്ലിക് ഇന്‍‌വസ്റ്റിഗേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഫഹദ് അല്‍ ദോസരി പറഞ്ഞു. രാജ്യാന്തര കുടിയേറ്റ സംഘടനയുടെ (ഐ‌ഒ‌എം) സഹകരണത്തോടെ അവന്യു മാളില്‍ സംഘടിപ്പിച്ച ക്യാം‌പെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു‌എന്‍ റസിഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.താരീഖ് അല്‍ ഷെയ്ഖ്, കുവൈത്തിലെ യു‌എന്‍ മൈഗ്രേഷന്‍ മിഷന്‍ മേധാവി ഇമാന്‍ ഇറാകത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. മനുഷ്യാ‍വകാശവും അഭിമാനവും കുവൈത്തില്‍ സം‌രക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നു മേജര്‍ ജനറല്‍ ഫഹദ് അല്‍ ദോസരി പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ കുവൈത്തിന് രാജ്യാന്തര അംഗീകാരമുണ്ട്

Related Topics

Share this story