Times Kerala

ദുബായിയിൽ കോഴിക്കോട്‌ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

 
ദുബായിയിൽ കോഴിക്കോട്‌ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായ്: കോഴിക്കോട്‌ ബാലുശേരി സ്വദേശിയെ ദുബായിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പുതിയോട്ടില്‍ ഗോകുലന്‍റെയും ചന്ദ്രികയുടെയും മകന്‍ അതുല്‍ദാസ് (27)ന്റെ മൃതദേഹമാണ് ദുബായ് പൊലീസ്‌ കണ്ടെത്തിയത്‌. ഭാര്യ: ശരണ്യ.

കഴിഞ്ഞ മാസം 13നാണ് മരണം സംഭവിച്ചതെന്ന് പൊലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ കഴിയാഞ്ഞ സാഹചര്യത്തില്‍ ദുബായ് പൊലീസ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക്‌ കൊണ്ടുപോകും.

Related Topics

Share this story