chem

16 വര്‍ഷക്കാലം വേതനം കൊടുക്കാതെയും നാട്ടിലേക്ക് പോകുവാന്‍ അനുവദിക്കാതെയും വീട്ടുതടങ്കലില്‍ വെച്ച്‌ വീട്ടുജോലിക്കാരിയായ ഇന്തോനേഷ്യന്‍ സ്വദേശിനിക്ക് ഒടുവില്‍ നീതി ലഭിച്ചു

അല്‍ഖോബാര്‍: സൗദിയിലെ അല്‍ഖോബാറില്‍ 16 വര്‍ഷക്കാലം വേതനം കൊടുക്കാതെയും നാട്ടിലേക്ക് പോകുവാന്‍ അനുവദിക്കാതെയും വീട്ടുതടങ്കലില്‍ വെച്ച്‌ വീട്ടുജോലിക്കാരിയായ ഇന്തോനേഷ്യന്‍ സ്വദേശിനിക്ക് ഒടുവില്‍ നീതി ലഭിച്ചു. അല്‍ഖോബാറിലെ തൊഴില്‍ മന്ത്രാലയം ഇടപെട്ടാണ് പ്രശ്നം പരിഹാരമായത്.
വിഷയത്തില്‍ ഇന്തോനേഷ്യന്‍ എംബസി ഇടപെട്ടതോടെയാണ് പരിഹാരങ്ങള്‍ക്കുള്ള പരിഹാരം കണ്ടത്. തൊഴില്‍ മന്ത്രാലയം വീട്ടുകാരനോട് 16 വര്‍ഷത്തെ ശമ്ബളവും യാത്രാ ടിക്കറ്റും കൂടാതെ ഈ വിഷയത്തില്‍ വന്നിട്ടുള്ള പിഴയും അടക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.അതുപ്രകാരം 16 വര്‍ഷത്തെ ശമ്ബളമായ 1,38,000 റിയാലിന്റെ ചെക്ക് വീട്ടുജോലിക്കാരിക്ക് കൊടുക്കുവാന്‍ ഇന്തോനേഷ്യന്‍ എംബസിക്ക് കൈമാറുകയും വീട്ടുജോലിക്കാരിക്ക് ഫൈനല്‍ എക്സിറ്റ് വിസ അടിച്ചുകൊടുക്കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.