chem

ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വാറ്റ് രജിസ്ട്രേഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മനാമ: ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വാറ്റ് രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ശില്‍പശാല സംഘടിപ്പിച്ചു. പരിപാടിയില്‍ അസി. ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്്​ദുല്ല അസ്സാദ വിഷയാവതരണം നടത്തി.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഇ-രജിസ്ട്രേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്‌ ശൈഖ അല്‍ ഫാദില്‍ വിശദീകരിച്ചു. സ്ഥാപനങ്ങളുടെ വിറ്റുവരവ് അടിസ്ഥാനപ്പെടുത്തി എപ്രകാരം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാമെന്നും അവര്‍ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.