Times Kerala

കുവൈറ്റ് വിമാനതാവളത്തില്‍ യാത്രക്കാരന്റെ ബാഗേജില്‍ സ്‌ഫോടകവസ്തു കണ്ടെത്തി

 
കുവൈറ്റ് വിമാനതാവളത്തില്‍ യാത്രക്കാരന്റെ ബാഗേജില്‍ സ്‌ഫോടകവസ്തു കണ്ടെത്തി

കുവൈറ്റ് : കുവൈറ്റ് വിമാനതാവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. കുവൈറ്റ് വിമാനതവളത്തില്‍ നിന്നും അമേരിക്കയിലേക്കു പോയ യാത്രക്കാരന്റെ ലഗേജില്‍ നിന്നും ഉയര്‍ന്ന പ്രഹര ശേഷിയുള്ള റോക്കറ്റ് വിക്ഷേപിണി കണ്ടെത്തിയിരുന്നു.അഞ്ചര കിലോ മീറ്റര്‍ ദൂര പരിധിയില്‍ വിക്ഷേപണ ശേഷിയുള്ള ഈ മാരകായുധം അമേരിക്കയിലെ ബാള്‍ടിമോര്‍ വിമാനതാവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണു യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്.

വിഷയത്തില്‍ കുവൈറ്റ് വിമാന താവളത്തിലെ സുരക്ഷാ വിഭാഗത്തിനു ഗുരുതരമായ വീഴ്ച സംഭവിച്ചതായാണു യു.എസ്. അധികൃതരുടെ വിശദീകരണം.

അമേരിക്കയില്‍ നിര്‍മ്മിച്ച എ.ജി.എം.176 ഗ്രീഫീണ്‍ ഇനത്തില്‍ പെട്ട ഈ ആയുധം ഉപയോഗിച്ച്‌ കര , നാവിക , വായു പാതകള്‍ വഴി ഉഗ്ര ശേഷിയുള്ള മിസൈലുകള്‍ തൊടുത്തു വിടാന്‍ സാധിക്കും.

Related Topics

Share this story