Times Kerala

വാസ്‌തുശാസ്ത്ര വിദഗ്ദ്ധൻ ഡോ .നിശാന്ത് തോപ്പിൽ കോട്ടയത്ത്; സയന്റിഫിക് വാസ്‌തു -വേദിക് ശിൽപ്പശാല 9 മുതൽ

 
വാസ്‌തുശാസ്ത്ര വിദഗ്ദ്ധൻ ഡോ .നിശാന്ത് തോപ്പിൽ  കോട്ടയത്ത്; സയന്റിഫിക് വാസ്‌തു -വേദിക്  ശിൽപ്പശാല 9 മുതൽ

കേന്ദ്രഗവർമ്മെണ്ടിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നേഷണൽ കൗൺസിൽ ഫോർ ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമിൻറെ ഭാഗമായി കേരളത്തിലെ പ്രമുഖജില്ലകളിൽ വേദിക് വാസ്‌തു ശാസ്ത്ര പരിശീലന ശിൽപ്പശാല ആരംഭിക്കുന്നു .

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ ആഗസ്‌ത്‌ 9 ,10 .11 തീയതികളിൽ കോട്ടയം പുളിമൂട് ജങ്ഷനിലെ ഓർക്കിഡ് റസിഡൻസിയിൽ രാവിലെ 10

മുതൽ വൈകുന്നേരം 4 മണിവരെയായിരിക്കും സയന്റിഫിക് വാസ്‌തു -വേദിക് ശിൽപ്പശാല നടക്കുക . വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും സ്വയം തന്നെ പരിഹാരം കണ്ടെത്താൻ പ്രാപ്തരാക്കാൻ സഹായിക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത് .

കഴിഞ്ഞ 28 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഡോ .നിശാന്ത് തോപ്പിലും സംഘവുമായിരിക്കും ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നൽകുക .

മാർത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീനശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമായിനടത്തുന്ന പഠനപദ്ധതിയിൽ പങ്കെടുക്കാനാഗ്രഹിക്കുകന്നവർ .കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫാറത്തിനും ആഗസ്ത് 5 ന് മുൻപ് ബന്ധപ്പെടുക 9744830888 , 9447609629

Related Topics

Share this story