Times Kerala

ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ തലക്കടിച്ച് വീഴ്ത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപ കവര്‍ന്നു

 

എടപ്പാള്‍: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്നു. ഓണത്തോടനുബന്ധിച്ച് നടത്തുന്ന നറുക്ക് കുറിയുയുടെ പണമാണ് നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തി എഴുപത്തി ആറായിരം രൂപയാണ് നഷ്ടപ്പെട്ടതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എടപ്പാള്‍ തറക്കല്‍ കുറുപ്പത്ത് വളപ്പില്‍ ഗീത പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് 3 മണിയോടു കൂടിയായിരുന്നു സംഭവം. കഴിഞ്ഞ മാസം എടപ്പാള്‍ തുയ്യത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ തലക്കടിച്ച് അഞ്ച് പവന്റെ മാല പൊട്ടിച്ചോടിയ സംഭവവും നടന്നിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു .

Related Topics

Share this story