ഷാര്‍ജ: സോഷ്യല്‍ മീഡിയ സൈറ്റിലൂടെ പരിചയപ്പെട്ട അറബ് പൗരനില്‍ നിന്ന് നോട്ടിരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 542,000 ദിര്‍ഹം തട്ടിയെടുത്ത രണ്ട് ആഫ്രിക്കന്‍ വംശജരെ ഷാര്‍ജ പൊലീസ് പിടികൂടി. തട്ടിപ്പിന് ഇരയായതായി കാണിച്ച് അറബ് പൗരന് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. തങ്ങള്‍ക്ക് ഒരു കമ്പനി ഉണ്ടെന്നും യു.എ.ഇയില്‍ താമസിക്കുന്ന പങ്കാളിയെ അന്വേഷിക്കുകയാണെന്നും പ്രതികള്‍ ഇരയോട് പറഞ്ഞു. പ്രതികളില്‍ ഒരാളെ ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടി.നോട്ടുകള്‍ അടിക്കാനുള്ള പേപ്പറുകളും കഴുകാനുള്ള ദ്രാവകവും അടങ്ങിയ ഒരു ബാഗ് അയാള്‍ കാണിച്ച് വിശ്വാസം വരുത്തി. കമ്പനിയില്‍ നിക്ഷേപം നടത്താനും പണം ഇരട്ടിയാക്കാനും അയാള്‍ ഇരയെ ബോധ്യപ്പെടുത്തുകയും 542,000 ദിര്‍ഹം കൈക്കലാക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിക്ക് കൈമാറി.
Also Read