Times Kerala

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന

 
ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന

വാഷിംഗ്ടണ്‍: ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന. അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തിയതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹംസയുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. ഹംസയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ ആഭ്യന്തരവകുപ്പ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

ഹംസയുടെ അവസാനത്തെ പൊതുപ്രസ്താവന 2018ലാണ് പുറത്തുവന്നത്. അല്‍ ഖ്വയ്ദയുടെ മാധ്യമവിഭാഗമാണ് ഇത് പുറത്തുവിട്ടത്. ഹംസ ജനിച്ചത് 1989ലാണെന്നാണ് സൂചന. ഒസാമയുടെ ഇരുപതുമക്കളില്‍ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അല്‍ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളില്‍ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

2011ലാണ് അമേരിക്കന്‍ സേന ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. പാക്കിസ്ഥാനിലെ അബൊട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്.

Related Topics

Share this story