Times Kerala

ടെക്കികള്‍ പുതിയ ഐടി എംപ്ലോയീസ് യൂണിയന്‍ രൂപീകരിച്ചു

 

ബംഗളുരു: ഐടി രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ പോരാടാനായി കര്‍ണാടകയിലെ ടെക്കികള്‍ സംഘടിച്ചു. കര്‍ണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്‍ (കെഐടിയു) എന്ന പേരില്‍ ഐടി രംഗത്തെ ജീവനക്കാരുടെ സംഘടന രൂപീകൃതമായി. കോരമംഗല വൈഎംസിഎം ഹാളില്‍ നടന്ന സ്ഥാപന സമ്മേളനത്തില്‍ 200 ലധികം തൊഴിലാളികളാണ് പങ്കെടുത്തത്.തൊഴിലാളികളുമായ സംവദിക്കാനും തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ഇടം സൃഷ്ടിക്കുക എന്നതാണ് കെഐടിയു ലക്ഷ്യമിടുന്നത്. നിലവില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ തൊഴിലാളി ഒറ്റയ്ക്ക് പോരാടേണ്ട അവസ്ഥയാണെന്ന് യൂണിയന്റെ ജനറല്‍ സെക്രട്ടറി വിനീത് പറഞ്ഞു.ഒരു കൂട്ടായ്മയെന്ന നിലയില്‍ സര്‍ക്കാരിനോട് ആവശ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുമെന്നും വിനീത് പറയുന്നു.സംഘടനയ്ക്ക് രജിസ്‌ട്രേഷന്‍ ഇല്ലാത്തതത് പോരായ്മയായിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.കൂട്ടപ്പിരിച്ചുവിടല്‍, വേതന പ്രശ്‌നങ്ങള്‍, അശാസ്ത്രീയമായ ജോലി സമയം, പ്രസവാവധി നിഷേധം തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഐടി രംഗത്തെ തൊഴിലാളികള്‍ നേരിടുന്നത്.

Related Topics

Share this story