Times Kerala

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പൂച്ചകള്‍ക്ക് ഭക്ഷണം നല്‍യ 79 കാരിയ്ക്ക് ജയില്‍ ശിക്ഷ

 
തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പൂച്ചകള്‍ക്ക് ഭക്ഷണം നല്‍യ 79 കാരിയ്ക്ക് ജയില്‍ ശിക്ഷ

അയല്‍ക്കാരുപേക്ഷിച്ച് പോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന് 79 കാരിയെ തേടിയെത്തിയത് ജയില്‍ ശിക്ഷ. അമേരിക്കയിലാണ് സംഭവം. നാന്‍സി സെഗുലയെന്ന വയോധികയ്ക്കാണ് ഈ ഗതികേട്. ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സ് സ്വദേശിയാണ് നാന്‍സി. തെരുവു പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഇവിടെ കുറ്റകരമായ പ്രവര്‍ത്തിയാണ്.

ഓഹിയോയിലെ കയഹോഗാ കൗണ്ടി ജയിലില്‍ നാന്‍സി പത്തു ദിവസം ശിക്ഷയനുഭവിക്കണം. ആഗസ്ത് 11നാണ് ശിക്ഷ തുടങ്ങുക. രണ്ടുവര്‍ഷം മുമ്പാണ് നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി തുടങ്ങിയത്. ആദ്യ വര്‍ഷം തന്നെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയുന്നു. നാലു മുന്നറിയിപ്പുകള്‍നല്‍കിയെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ നാന്‍സിക്ക് ഹാജരാകേണ്ടി വന്നത്.

Related Topics

Share this story