Times Kerala

”തെളിവില്ല” നെയ്മര്‍ക്കെതിരായ ബലാത്സംഗ കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു

 
”തെളിവില്ല” നെയ്മര്‍ക്കെതിരായ ബലാത്സംഗ കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു

സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗ കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു.മതിയായ തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് നെയ്മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച്‌ ബലാത്സംഗം ചെയ്തുവെന്നായിരുന്നു നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം.

Related Topics

Share this story