റാവല്‍പിണ്ടി: പാകിസ്ഥാനിലെ റാവല്‍പിണ്ടി നഗരത്തിന് പുറത്തെ മോറകലു ഗ്രാമത്തിൽ സൈനിക വിമാനം വീടുകള്‍ക്ക് മീതെ തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു.
13 സിവിലിയന്മാരും അഞ്ച് സൈനികരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരില്‍ അധികം പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതായി അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഗ്രാമീണര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടുകള്‍ക്ക് മുകളില്‍ സൈനിക വിമാനം പതിച്ചത്. സൈനിക പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്ന് വീണത്.