Times Kerala

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ

 

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിലെ ഹൈക്കോടതി വിമർശനത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്ത്. ഇക്കാര്യത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലാകും. സമയം നീട്ടിയത് കൂടുതൽ ആളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ വേണ്ടിയാണ്. സ്വകാര്യ ലാഭത്തിനും താൽപ്പര്യത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Related Topics

Share this story