Times Kerala

ബഹ്‌റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

 
ബഹ്‌റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

മനാമ: ബഹ്‌റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മുപ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ശിവഗിരി മഠം ധ്യാനാചാര്യന്‍ ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ തുടക്കം കുറിച്ചു.പവിഴസ്മൃതി എന്ന് നാമകരണം ചെയ്തിരിക്കുന്ന ആഘോഷങ്ങള്‍ക്ക് വളരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എസ്.എന്‍.സി.എസ്. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അതിഥികളായി എത്തും. അതോടൊപ്പം പ്രശസ്ത കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സ്റ്റേജ് ഷോയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Topics

Share this story