മസ്‌കത്ത് : ഒമാനില്‍ മധ്യാഹ്ന വിശ്രമം അനുവദിക്കാത്ത കമ്ബനികള്‍ക്കെതിരെ പരിശോധന ശക്തമാക്കി മാനവവിഭവ ശേഷി മന്ത്രാലയം. ജൂണ്‍ ഒന്നു മുതല്‍ ഇതിനോടകം 1,096 കമ്പനികളില്‍ പരിശോധന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതിനോടകം നിയമം ലംഘിച്ച 771 കമ്പനികള്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു.പുറം തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെയും വിശ്രമത്തിന് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.
