Times Kerala

‘സവ’ ഹജ്ജ് സേവന പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു

 
‘സവ’ ഹജ്ജ് സേവന പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു

ജിദ്ദ: ആലപ്പുഴ സ്വദേശികളുടെ ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ ‘സവ’ ഹജ്ജ് സേവന പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു.

വോളണ്ടിയര്‍മാരുടെ കര്‍ത്തവ്യങ്ങളും ചുമതലകളും ആത്മീയ മാനങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് ബാഖവി ഉസ്താദ് ഉദ്ബോധന പ്രസംഗം നടത്തി.

‘സവ’ ഹജ്ജ് സെല്‍ ചെയര്‍മാന്‍ അബ്ദുല്‍ സലാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ‘സവ’ രക്ഷാധികാരി ഷംസുദ്ദീന്‍ പതിയാങ്കര ഉദ്ഘാടനം ചെയ്തു.

Related Topics

Share this story