Times Kerala

മൊബൈൽ ഫോൺ ഇല്ലാതെ കമ്പ്യൂട്ടറിൽ വാട്ട്‌സാപ്പ് ഉപയോഗിക്കാം; പുതിയ മാറ്റത്തിനൊരുങ്ങി വാട്ട്‌സാപ്പ്

 
മൊബൈൽ ഫോൺ ഇല്ലാതെ കമ്പ്യൂട്ടറിൽ വാട്ട്‌സാപ്പ് ഉപയോഗിക്കാം; പുതിയ മാറ്റത്തിനൊരുങ്ങി വാട്ട്‌സാപ്പ്

മൊബൈൽ ഫോൺ ഇല്ലാതെ കമ്പ്യൂട്ടറിൽ വാട്ട്‌സാപ്പ് ഉപയോഗിക്കാം. ഇതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വാട്ട്‌സാപ്പ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാൻ നിലവിൽ വാട്ട്‌സാപ്പ് വെബ് പതിപ്പാണ് ഉപയോഗിച്ചു വരുന്നത്. ഇതിനായി സ്മാർട്ട് ഫോൺ വേണം.

എന്നാൽ നിലവിൽ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പരീക്ഷണം വിജയകരമായാൽ ഇനി വാട്ട്‌സാപ്പ് കമ്പ്യൂട്ടറിൽ ഉപയോഗിക്കാം സ്മാർട്ട് ഫോണിന്റെ സഹായം വേണ്ടി വരില്ല.

നിലവിൽ ക്യൂആർ കോഡ് വഴി വാട്‌സാപ്പ് ആപ്ലിക്കേഷനും വാട്‌സാപ്പ് വെബ്ബും തമ്മിൽ ബന്ധിപ്പിക്കണം. ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ വെബ് പതിപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതിനാണ് വാട്ട്‌സാപ്പ് ഡെസ്‌ക്ടോപ് വേർഷന്റെ വരവോടെ പരിാഹരമാകാൻ പോകുന്നത്.

2015 ലായിരുന്നു കമ്പനി വാട്‌സാപ്പ് വെബ് പുറത്തിറക്കിയത്. വാട്ട്‌സ്ആപ്പ് ഒരു യൂണിവേഴ്‌സൽ വിൻഡോസ് പ്ലാറ്റ്‌ഫോം ആപ്പിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് എന്ന വിവരം വാബീറ്റ ഇൻഫോയാണ് പുറത്തുവിട്ടത്.

Related Topics

Share this story