Times Kerala

ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. 61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിര്‍മാണത്തില്‍ ബിആര്‍ഒ കാലതാമസം വരുത്തുന്നുവെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കം. റോഡുനിര്‍മാണ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് പ്രതിരോധ മന്ത്രാലയം കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. അതിര്‍ത്തിയില്‍ ചൈനയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ട സാഹചര്യം ഇന്ത്യയ്ക്കുണ്ടാകുന്നത് മുന്നില്‍ കണ്ടാണ് നടപടികള്‍ പ്രതിരോധ മന്ത്രാലയം വേഗത്തിലാക്കുന്നത്.

Related Topics

Share this story