Times Kerala

സ്വിറ്റ്സര്‍ലന്‍ഡില്‍ വിനോദസഞ്ചാര വിമാനം തകര്‍ന്നുവീണു; 3 പേര്‍ മരിച്ചു

 

ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. വ​ല​യി​സ് ക​ന്റോണിലെ സാ​നെ​റ്റ്സ്ച്ച് പാ​സി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ന്റോണ്‍  ബേ​ണി​ലെ സീ​ലാ​ൻ​ഡ് എ​വി​യേ​ഷ​ൻ ക്ല​ബ് ഓ​ഫ് ബീ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​മാ​നം. തകര്‍ന്നുവീണ വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് ഇത്. അ​പ​ക​ട​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ആകാശം തെളിഞ്ഞതായിരുന്നു. എന്നാല്‍ കാറ്റുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story