Times Kerala

ബീഹാറില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ ഒലിച്ചുപോയി(വീഡിയോ)

 

അറാരിയ: ബിഹാറില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പാലം തകര്‍ന്ന് മൂന്ന് പേര്‍ ഒലിച്ചുപോയി.

പട്‌നയില്‍ നിന്നും മുന്നൂറോളം കിലോമീറ്റര്‍ അകലെ അറാരിയയിലാണ് സംഭവമുണ്ടായത്. പാലത്തിന് മുകളിലൂടെ ഓടിവന്നുകൊണ്ടിരിക്കെ രക്ഷപ്പെടുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പാണ് പുരുഷനും സ്ത്രീയും പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം പാലം തകര്‍ന്ന്, അവശിഷ്ടങ്ങള്‍ക്കൊപ്പം ഒലിച്ചുപോയത്.

Related Topics

Share this story