Times Kerala

എം.ഇ.എം ബി. ഡി.കെ മെഡിക്കല്‍ ക്യാമ്ബില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു

 
എം.ഇ.എം ബി. ഡി.കെ മെഡിക്കല്‍ ക്യാമ്ബില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു

മനാമ: ബഹ്‌റൈന്‍ മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്ററും (എം.ഇ. എം) ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും സംയുകതമായി, ഹിദ്ദില്‍ തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ഭാഗത്ത് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്ബ് അഞ്ഞൂറോളം ആളുകള്‍ക്ക് പ്രയോജനപ്പെട്ടതായി സംഘാടകര്‍ അറിയിച്ചു.ബി. ഡി. കെ. രക്ഷാധികാരി ഡോ: പി. വി. ചെറിയാന്‍ മെഡിക്കല്‍ ക്യാമ്ബ് ഉത്ഘാടനം ചെയ്തു.

എം.ഇ. എം ഇന്റെര്‍ണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്‌റ് ഡോ: നന്ദ കുമാര്‍, പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ: ജൈസ് ജോയ്, ജനറല്‍ പ്രാക്റ്റീഷനര്‍മാരായ ഡോ: നൗഷര്‍ എം. ലബീബ്, ഡോ: വക്കാസ് അക്തര്‍, ഡോ: ദിവ്യ ദേവ് എന്നിവര്‍ ക്യാമ്ബില്‍ എത്തിച്ചേര്‍ന്നവരെ പരിശോധിച്ചു. പ്രാഥമിക ഷുഗര്‍, പ്രഷര്‍, പല്ലിന്റെ പരിശോധനകള്‍ എന്നിവയും മരുന്നും നല്‍കി.

Related Topics

Share this story