ജിദ്ദ: ജിദ്ദയില്‍ നിന്നും ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോവുന്ന മലയാളികളായ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. ഷറഫിയ്യയില്‍ നടന്ന പഠന ക്ലാസ് ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്ബ്ര ഉദ്ഘാടനം ചെയ്തു.കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു.
ഹജ്ജുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട വിഷയത്തില്‍ അബൂബക്കര്‍ ദാരിമി ആലമ്ബാടിയും ഹജജിന്റെ ആത്മീയത എന്ന വിഷയത്തില്‍ മുസ്തഫ ബാഖവി ഊരകവും ക്ലാസ്സെടുത്തു. ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് മുസ്തഫ ഫൈസി ചേറൂര് മറുപടി നല്കി.