Times Kerala

മന്ത്രി തോമസ് ചാണ്ടിക്കെതിരെ 34 ഏക്കർ ഭൂമി തട്ടിപ്പ് ആരോപണവും

 

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവും . മാത്തൂർ ദേവസ്വത്തിന്റെ 34 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം . ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കുകയായിരുന്നുവത്രേ

പിന്നീട് ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങൾക്കുമായി കൈമാറി . തട്ടിയെടുത്ത ഭൂമി തോമസ് ചാണ്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ളതാണ്. ഭൂമി തട്ടിയെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു.

തോമസ് ചാണ്ടിക്കും കുടുംബത്തിനും എതിരെ വിജിലൻസ് കേസെടുത്തിരുന്നുവന്നു മാത്രമല്ല  കേസില്‍ ഹൈക്കോടതി വിധിയും തോമസ് ചാണ്ടിക്ക് എതിരായിരുന്നു . ഭൂമി ദേവസ്വത്തിന് നൽകാനുള്ള കോടതി വിധി ഇനിയും നടപ്പായില്ല . റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും കഴിഞ്ഞില്ല .

Related Topics

Share this story