Times Kerala

ഇന്തോനേഷ്യയിലെ ഹോട്ടലില്‍ മോഷണം നടത്തിയ ഇന്ത്യന്‍ കുടുംബം പിടിയില്‍

 
ഇന്തോനേഷ്യയിലെ ഹോട്ടലില്‍ മോഷണം നടത്തിയ ഇന്ത്യന്‍ കുടുംബം പിടിയില്‍

ബാലി: ഇന്തോനേഷ്യയിലെ ബാലിയിലെ ഹോട്ടലില്‍ മോഷണം നടത്തിയ ഇന്ത്യന്‍ കുടുംബം പിടിയില്‍. താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതിനാണ് ഇവര്‍ പിടിയിലായത്. റിസോര്‍ട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ കുടുംബത്തിന്‍റെ ബാഗുകള്‍ ഹോട്ടലിലെ ജീവനക്കാരില്‍ ഒരാള്‍ പരിശോധിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. ബാഗില്‍ നിന്ന് ഹോട്ടല്‍ മുറിയിലെ സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ടൗവ്വലുകള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.

Related Topics

Share this story