Times Kerala

കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു

 

കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ് (30), സാവിയോ (28), ടോണി (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്​ച പുലർച്ചെ മീൻ പിടിക്കാൻ ​പോയവരാണ്​ അപകടത്തിൽപ്പെട്ടത്​. മീൻ പിടിക്കാൻ വല വീശിയ സമയത്ത്​ വള്ളത്തിന്റെ നിയന്ത്രണം നഷ്​ടപ്പെട്ട്​ മറിയുകയുമായിരുന്നുവെന്ന്​ ദൃക്ഷ്​സാക്ഷികൾ പറഞ്ഞു.

പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കായലില്‍ ഒഴുകി നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ അറിയക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Topics

Share this story