Times Kerala

199 രൂപയുടെ പ്ലാനുമായി നെറ്റ്ഫ്‌ലിക്‌സ്

 
199 രൂപയുടെ പ്ലാനുമായി നെറ്റ്ഫ്‌ലിക്‌സ്

ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ മാത്രമായി പുതിയ പാക്കേജ് അവതരിപ്പിച്ചു. 199 രൂപയ്ക്കാണ് പ്ലാനാണ് നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം കൂട്ടാനാണ് പുതിയ നീക്കത്തിലൂടെ നെറ്റ്ഫ്‌ലിക്‌സ് ഉദ്ദേശിക്കുന്നത്.

മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആണ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിക്കുന്നത്. ഇത് ഒരു ദീര്‍ഘകാല പ്ലാനാണ്. ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ പ്ലാനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാനുള്ള അവസരം ലഭ്യമാണ്. നേരത്തെ 250 രൂപയ്ക്ക് ആരംഭിക്കുന്ന പ്ലാന്‍ ആയിരിക്കും ഇതെന്നാണ് വാര്‍ത്ത വന്നിരുന്നത്. നെറ്റ് ഫ്‌ലിക്‌സ് ഈ പ്ലാനാണ് ഇപ്പോള്‍ 199 രൂപയ്ക്ക് ലഭ്യമാകുക.

ഈ പ്ലാന്‍ എടുക്കുന്ന ഉപയോക്താവിന് നെറ്റ്ഫ്‌ലിക്‌സ് വീഡിയോകള്‍ ഡെസ്‌ക്ടോപ്, പിസി, സ്മാര്‍ട്ട് ടിവി, ആമസോണ്‍ ഫയര്‍ സ്റ്റിക്ക് എന്നിവയില്‍ ലഭിക്കില്ല. ഒരു അക്കൗണ്ടില്‍ മാത്രമേ വീഡിയോ പ്ലേ ചെയ്യാന്‍ സാധിക്കൂ.

Related Topics

Share this story