ബെര്‍ലിന്‍: വീട്ടില്‍ പണം അച്ചടിച്ച് കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍. ജര്‍മനിയിലാണ് സംഭവം നടന്നത്. പ്രിന്ററില്‍ വില കുറഞ്ഞ മഷിയിലാണ് ഇവര്‍ പണം അച്ചടിക്കാന്‍ ശ്രമിച്ചത്. ഈ പണവുമായി കാര്‍ വാങ്ങാനെത്തിയ ഇവരെ കടയുടമ പിടികൂടുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ഓഡി എ3 കാര്‍ വാങ്ങാനാണ് ഇവര്‍ എത്തിയത്. വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയ ശേഷം ഇവര്‍ പണം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കണ്ടെത്തിയ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും യുവതി പിടിയിലാകുകയുമായിരുന്നു.
Also Read