Times Kerala

ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് യുവാക്കൾ മരിച്ചു

 

അരൂര്‍: ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. അരൂര്‍ സ്വദേശികളായ ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, നീലന്‍ എന്നിവരാണ് മരിച്ചത്. ട്രാക്കിന് സമീപമുള്ള വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.റെയില്‍വെ ലൈന്‍ മുറിച്ചുകടക്കുമ്പോഴാകാം അപകടമെന്ന് കരുതുന്നു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

Related Topics

Share this story