ലക്‌നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 105 ആയി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 24 മണിക്കൂറിനിടെ ഒമ്പത് കുട്ടികളാണ് മരിച്ചത്. ആശുപത്രിയിലെ ഡോ.പി.കെ.സിങ് മരണം സ്ഥിരീകരിച്ചു.
ഒമ്പത് പേര്‍ മരിച്ചതില്‍ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാര്‍ഡുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചത്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ഇവിടെ ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണുള്ളതെന്ന് ഡോ.പി.കെ.സിങ് വ്യക്തമാക്കി.