Times Kerala

അമേരിക്കയില്‍ നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വധശിക്ഷ പുനസ്ഥാപിക്കുന്നു

 
അമേരിക്കയില്‍ നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വധശിക്ഷ പുനസ്ഥാപിക്കുന്നു

യുഎസ്: അമേരിക്കയില്‍ നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വധശിക്ഷ പുനസ്ഥാപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് വധശിക്ഷ പുനസ്ഥാപിക്കുന്നതിന് വീണ്ടും തീരുമാനം ഉണ്ടായത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ വരുന്ന ഡിസംബറിലും ജനുവരിയിലുമായി നടക്കുമെന്ന് നിയമമന്ത്രാലയം അറിയിച്ചു.

Related Topics

Share this story