Times Kerala

47 വര്‍ഷം പഴക്കമുള്ള ഷൂ ലേലത്തിന് പോയത് മൂന്നു കോടി രൂപയ്ക്ക്

 
47 വര്‍ഷം പഴക്കമുള്ള ഷൂ ലേലത്തിന് പോയത് മൂന്നു കോടി രൂപയ്ക്ക്

ഒരു ജോഡി പഴയ റണ്ണിങ് ഷൂ അതായത് 47 വര്‍ഷത്തെ പഴക്കം, 1972 മോഡല്‍ ലേല വസ്തു. നൈക്ക് എന്ന ചെരുപ്പ് നിര്‍മ്മാണ രംഗത്തെ അതികായര്‍ ആദ്യമായി ഒരുക്കിയ ഷൂകളില്‍ ഒന്നാണിത്. നൈക്കിന്റെ സ്ഥാപകരില്‍ ഒരാളായ ബില്‍ ബവര്‍മന്‍ കൈകൊണ്ട് നിര്‍മ്മിച്ചതാണിത്. അതുകൊണ്ട് തന്നെ സ്വന്തമാക്കാന്‍ മത്സര ലേലം തന്നെ നടന്നു. ഒടുവില്‍ ലേലം ഉറപ്പിച്ചത് 437500 ഡോളറിന്. ലോകത്ത് ഏറ്റവും ഉയര്‍ന്ന ലേലതുക ലഭിക്കുന്ന ഷൂസും എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. കനേഡിയന്‍ സംരഭകനും വന്‍ കാര്‍ ശേഖരത്തിന്റെ ഉടമയുമായ മൈല്‍സ് നദാലാണ് ഷൂസിന് വില നല്‍കിയത്. ഇതിന് മുമ്പ് ഒരു ജോഡി ഷൂസിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലതുക 2017 ല്‍ ലഭിച്ച 190373 ഡോളറാണ്. അന്ന് ലേലത്തില്‍ വച്ചത് 1984 ഒളിപിംക്‌സ് ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ മൈക്കല്‍ ജോര്‍ദാന്‍ അണിഞ്ഞ ഷൂസായിരുന്നു.

Related Topics

Share this story