Times Kerala

ബി.ജെ.പി നേതാവിന്റെ ആലയില്‍ പട്ടിണികിടന്ന് 200 പശുക്കള്‍ ചത്തു

 

ഛത്തീസ്ഗഢ്: ബി.ജെ.പി നേതാവിന്റെ ആലയില്‍ പട്ടിണികിടന്നും ചികിത്സ ലഭിക്കാതെയും 200 പശുക്കള്‍ ചത്തു. മധ്യപ്രദേശിലെ രാജ്പൂരിലാണ് സംഭവം. 30 പശുക്കള്‍ ചത്തത് പട്ടിണി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ചത്ത പശുക്കളില്‍ അധികവും ആലയ്ക്ക് സമീപത്ത് കുഴിച്ചിട്ടതായി നാട്ടുകാര്‍ പറഞ്ഞു. കുഴിച്ചുമൂടാത്തവയുടെ ജഡങ്ങള്‍ സമീപത്തായി കണ്ടുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

ബി.ജെ.പി നേതാവ് ഹരീഷ് വര്‍മയുടേതാണ് ഗോശാല. കഴിഞ്ഞ ഏഴു വര്‍ഷമായി ഇയാള്‍ പശുക്കളെ വളര്‍ത്തുന്നു. രണ്ടു വര്‍ഷമായി താന്‍ ഗോശാലയ്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് ഹരീഷ് വര്‍മ്മ പറഞ്ഞു.

220 പശുക്കളെ മാത്രം കൊള്ളുന്ന ആലയില്‍ 650 ല്‍ അധികം പശുക്കളാണുള്ളത്. തനിക്ക് അവയെ പോറ്റാനാവുന്നില്ലെന്നു കാണിച്ച് നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. 10 ലക്ഷം രൂപയുടെ ആനുകൂല്യം സര്‍ക്കാരില്‍ നിന്നു ലഭിക്കാനുണ്ട്. അതു ലഭിക്കാത്തതാണ് കാരണമെന്നും ഹരീഷ് പറഞ്ഞു. ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

Related Topics

Share this story