Times Kerala

റഷ്യന്‍ സുന്ദരിയെ വിവാഹം കഴിക്കാനായി കിരീടം ഉപേക്ഷിച്ചു, ഒടുവില്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കി

 
റഷ്യന്‍ സുന്ദരിയെ വിവാഹം കഴിക്കാനായി കിരീടം ഉപേക്ഷിച്ചു, ഒടുവില്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കി

ക്വാലാലംപുര്‍: മുന്‍ മിസ് മോസ്‌കോയും റഷ്യന്‍ സുന്ദരിയുമായ റിഹാന ഒക്‌സാന തന്റെ കുഞ്ഞിന്റെ പിതാവ് മലേഷ്യന്‍ മുന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദാണെന്ന് വെളിപ്പെടുത്തിയത് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ കുഞ്ഞിന്റെ പിതാവ് സുല്‍ത്താന്‍ മുഹമ്മദ് അല്ലെന്നും വിവാഹ മോചനം നേടിയതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ജൂണ്‍ 22ന് സുല്‍ത്താന്‍ മുഹമ്മദ് റിഹാനയെ മുത്തലാഖ് ചൊല്ലി ബന്ധം ഒഴിഞ്ഞതായി അഭിഭാഷകന്‍ പറഞ്ഞു. റിഹാനയുടെ കുഞ്ഞിന്റെ പിതാവ് സുല്‍ത്താനാണ് എന്നതിന് തെളിവുകളില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

എന്നാല്‍ ബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും സുല്‍ത്താന്‍ മുഹമ്മദ് തന്നെയാണ് ഇപ്പോഴും തന്റെ ഭര്‍ത്താവെന്നും കുഞ്ഞ് അദ്ദേഹത്തിന്റേതാണെന്നും റിഹാന പറയുന്നു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ റിഹാന തയ്യാറാണെന്നും അദ്ദേഹത്തിന് ഡി.എന്‍.എ. ടെസ്റ്റ് നടത്താമെന്നും റിഹാനയുടെ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിഹാനയെ വിവാഹം ചെയ്തതായ വാര്‍ത്തകളെ തുടര്‍ന്ന് 2019 ജനുവരിയില്‍സുല്‍ത്താന്‍ മുഹമ്മദ് രാജപദവി ഒഴിഞ്ഞിരുന്നു.

Related Topics

Share this story