Times Kerala

106 തവണ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച പ്ര​വാ​സി ഡ്രൈ​വ​ർ​ക്ക് 2.13 കോ​ടി രൂ​പ പി​ഴ

 
106 തവണ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച പ്ര​വാ​സി ഡ്രൈ​വ​ർ​ക്ക് 2.13 കോ​ടി രൂ​പ പി​ഴ

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച പ്ര​വാ​സി ഡ്രൈ​വ​ർ​ക്ക് 1.38 ദ​ശ​ല​ക്ഷം ദി​ർ​ഹം (ഏ​ക​ദേ​ശം 2.13 കോ​ടി രൂ​പ) പി​ഴ ശിക്ഷ. ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​വാ​സി​ക്കാണ് കടുത്ത ശിക്ഷ വിധിച്ചത്. 106 നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ഇത്ര വലിയ തുക ശിക്ഷയായി വിധിച്ചത്.അതേസമയം, ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

യാ​ത്ര​ക്കാ​രെ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തു പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ൻ​ജാ​ദ് പ​ട്രോ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം 24-ന് ​ഡ്രൈവറെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ 106 ത​വ​ണ നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ ഷാ​ർ​ജ​യി​ൽ​നി​ന്നു യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ നി​യ​മം ലം​ഘി​ച്ചെ​ന്നും 2018 ഓ​ഗ​സ്റ്റ് പ​തി​നാ​റി​നാ​ണ് ആ​ദ്യ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​തെ​ന്നും വാ​സി​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ ഖ​സ്മു​ൽ പ​റ​ഞ്ഞു.

Related Topics

Share this story