Times Kerala

അബുദാബിയില്‍ ഒക്ടോബര്‍ 15 മുതല്‍ സാലിക് ടോള്‍ നിലവില്‍ വരുന്നു

 
അബുദാബിയില്‍ ഒക്ടോബര്‍ 15 മുതല്‍ സാലിക് ടോള്‍ നിലവില്‍ വരുന്നു

അബുദാബി: അബുദാബിയില്‍ ഒക്ടോബര്‍ 15 മുതല്‍ സാലിക് ടോള്‍ നിലവില്‍ വരും. അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സര്‍ഫസ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം സെര്‍ഹാന്‍ അല്‍ ഹമൂദി എന്നിവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നാല് സാലിക് ടോള്‍ ഗേറ്റുകള്‍ ഉയരും. ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, ശൈഖ് സായിദ് പാലം, മുസഫ പാലം, അല്‍ മഖ്ത പാലം എന്നിവിടങ്ങളിലായിരിക്കും ഗേറ്റ്. തിരക്ക് കുറയ്ക്കുക, പൊതുഗതാഗതം ശക്തമാക്കുക, ഇലക്‌ട്രിക് വാഹങ്ങളുടെ ഉപയോഗം ശക്തമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Topics

Share this story