Times Kerala

ആദ്യ പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോണുകളുമായി ഓണര്‍

 
ആദ്യ പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോണുകളുമായി ഓണര്‍

വാവേയുടെ ഉപബ്രാന്റായ ഓണര് തങ്ങളുടെ ആദ്യ പോപ്പ് അപ്പ് സെല്ഫി ക്യാമറ സ്മാര്ട്‌ഫോണ് പ്രഖ്യാപിച്ചു. ഓണറിന്റെ 9എക്‌സ്, 9എക്‌സ് മാക്‌സ് സ്മാര്ട്‌ഫോണുകളിലാണ് പോപ്പ് അപ്പ് സെല്ഫി ക്യാമറ ഉണ്ടാവുക. പഞ്ച് ഹോള് ഡിസ്‌പ്ലേയും നോച്ചും ഇല്ലാത്ത വലിയ സ്‌ക്രീന് ആവും ഫോണിന്. 9എക്‌സിന് 1399 യുവാന് ആണ് വില (14045 രൂപ), 9എക്‌സ് മാക്‌സിന് 2199 യുവാനും ആണ് വില (22076 രൂപ). 9എക്‌സിന്റെ ഏറ്റവും ചെറിയ പതിപ്പ് നാല് ജിബി റാം +64 ജിബി സ്റ്റോറേജ് പതിപ്പാണ്. 9എക്‌സ് മാക്‌സ് തുടങ്ങുന്നത് 8ജിബി റാം +128 ജിബി പതിപ്പിലാണ്.

രണ്ട് ഫോണുകളില് 6.59 ഇഞ്ച് 1080പിക്‌സല് എല്‌സിഡി ഡിസ്‌പ്ലേ, 4000 എംഎഎച്ച് ബാറ്ററി, ഹെഡ്‌ഫോണ് ജാക്ക്, യുഎസ്ബി സിപോര്ട്ട്, എന്നിവയുണ്ടാവും. 9എക്‌സ് മാക്‌സില് ട്രിപ്പിള് ക്യാമറ സംവിധാനമാണുള്ളത്. 9എക്‌സില് ഡ്യുവല് റിയര് ക്യാമറയും. 16 മെഗാപിക്‌സല്‍ സെന്‍സറാണ് രണ്ട് ഫോണുകളുടേയും പോപ്പ് അപ്പ് സെല്‍ഫി ക്യാമറയിലുണ്ടാവുക. ജൂലായ് 30 നാണ് ഓണര് 9എക്‌സ് ചൈനയില് അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 9 നാണ് 9 എക്‌സ് മാക്‌സ് വിപണിയിലിറക്കുക.

Related Topics

Share this story