Times Kerala

ദിവസവും ശീലമാക്കിയാല്‍…

 
ദിവസവും ശീലമാക്കിയാല്‍…

ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള പയര്‍ വര്‍ഗ്ഗ ഗണത്തില്‍ പ്രധാനപെ്പട്ട ഒന്നാണ് ചെറുപയര്‍. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്ന ഔഷധം കൂടിയാണ്. ഇതില്‍ പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ കൂടാതെ മാംഗ്നീസ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ്, സിങ്ക്, കോപ്പര്‍, വൈറ്റമിന്‍ ബി എന്നിങ്ങനെയുള്ള പല ഘടകങ്ങളും ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവാണ്.

ചെറുപയര്‍ മുളപ്പിച്ചു കഴിക്കുമ്പോഴാണ് അതിന്റെ ഗുണങ്ങള്‍ ഇരട്ടിക്കുന്നത്. മുളപ്പിക്കുന്ന വേളയില്‍ അതിലെ പ്രോട്ടീന്‍ കുടൂതലാകും. സൗന്ദര്യത്തിന് മാത്രമല്ല , ചര്‍മ്മസംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്‌ളാം ചെറുപയര്‍ ഏറെ ഉത്തമമാണ്.

ഇതില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ എല്‌ളിന്റെ ആരോഗ്യത്തിന് ഏറെ നല്‌ളതാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താനും ചെറുപയറിന് സാധിക്കും. ശരീരത്തിന്റെ ദഹനപ്രക്രിയയും അപചയപ്രക്രിയയും വര്‍ദ്ധിപ്പിച്ച് കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയും.

നാരുകള്‍ ധാരാളമുള്ള ഇത് ദഹനത്തിനും അസിഡിറ്റി, ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെ ഇല്‌ളാതാക്കാനും സഹായിക്കും. ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും സാധിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് ഏറെ നല്‌ളതാണ്.
രക്തത്തിലെ ഗ്‌ളൂക്കോസിന്റെ തോത് നിയന്ത്രിച്ച് നിര്‍ത്തുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ചെറുപയര്‍ ഏറെ ഉത്തമമാണ്.

ചെറുപയറില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നലെ്‌ളാരു പരിഹാരം കൂടിയാണിത്. മാത്രമല്ല , ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതിനും മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് സഹായിക്കും. കാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും ഇതിന് കഴിയും. ആന്റിവൈറല്‍, അതായത് വൈറസിനെ ചെറുത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാന് ഇത് ഏറെ നല്‌ളതാണ്.

Related Topics

Share this story