Times Kerala

ചോറിന് പകരം ചപ്പാത്തിയോ?

 
ചോറിന് പകരം ചപ്പാത്തിയോ?

മൂന്ന് നേരവും അരിയാഹാരം കഴിച്ചിരുന്ന ഭക്ഷണരീതി മാറ്റി, അല്‍പ്പം ആധുനികതയുടെ ഭാഗമായി ചപ്പാത്തി ഇഷ്ട വിഭവമാക്കിയിരിക്കുകയാണ് ഇപ്പോള്‍ നമ്മളില്‍ ഭൂരിഭാഗം പേരും.തടികൂടുന്നെന്ന കാര്യം പറഞ്ഞ് പലരും ചോറ് ഒരുനേരത്തേയ്ക്ക് മാത്രമായി കുറച്ച് തുടങ്ങിയിരിക്കുന്നു. ചോറിന് പകരം ചപ്പാത്തിയും മറ്റും കഴിക്കുന്നതാണ് പുതിയ ശീലം. ചോറ് മാത്രം കഴിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം.പ്രമേഹം, കൊളസ്‌ട്രോള്‍, ശരീരഭാരം കൂടുന്നു, ദഹനപ്രശ്‌നം തുടങ്ങി അക്കമിട്ട് കാരണങ്ങള്‍ നിരത്തി ചോറ് ഒഴിവാക്കി.

എന്നാല്‍, ഈ കാരണങ്ങളിലെല്ലാം എന്തെങ്കിലും വാസ്തവമുണ്ടോ…?

രാത്രി ചോറ് കഴിച്ചാല്‍ തടി കൂടുമെന്നാണ് നമ്മളില്‍ പലരുടെയും അഭിപ്രായം. എന്നാല്‍, ഇത് സത്യമാണോ…?

അരിയാഹാരം പെട്ടെന്ന് ദഹിക്കും ഒപ്പം സുഖനിദ്രയും നല്‍കും. അരി ലെപ്റ്റിന്‍ സെന്‍സിറ്റിവിറ്റി കൂട്ടും. ഒരു കൊഴുപ്പ് കോശമാണ് ലെപ്റ്റിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു. ഇത് ഗ്‌ളൂക്കോസ് ആയി മാറുന്നു. രാത്രി, ഗ്‌ളൂക്കോസ് ഊര്‍ജ്ജമായി വേഗത്തില്‍ മാറുന്നു. പകല്‍ സമയത്ത് അരി പോലുള്ള ധാന്യങ്ങള്‍ കഴിക്കുമ്പോള്‍ ഗ്‌ളൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.
വാത–പിത്ത–കഫ ദോഷങ്ങള്‍ക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുര്‍വ്വേദം അനുശാസിക്കുന്നത്. അരിയിലെ ഗ്‌ളൂട്ടനാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍, അരി ഗ്‌ളൂട്ടന്‍ ഫ്രീ ആണ്.

ഗ്‌ളൂട്ടന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം പ്രമേഹരോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉചിതമല്ല.വണ്ണം വയ്ക്കാന്‍ ചോറ് കൂടുതല്‍ കഴിച്ചിട്ടോ, മെലിയാന്‍ ചോറ് കുറവ് കഴിച്ചിട്ടോ ഒരു പ്രയോജനവുമില്ല. ചോറുണ്ടാല്‍ വണ്ണം കൂടില്ല. ചില ഡയറ്റ് പ്‌ളാനുകളില്‍ അമിതമായി അരി ആഹാരം ഉപയോഗിക്കുന്നില്ല എന്നതാണ് വ്യാജപ്രചരണത്തിന്റെ ആധാരം.

Related Topics

Share this story