Nature

100 സിസി ബൈക്ക് ആയ ബജാജ് സ് ടി അവരുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു

100 സിസി ബൈക്ക് ആയ ബജാജ് സ് ടി അവരുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ബജാജ് സി ടി 110 എന്ന പേരിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്. 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറെ ശ്രദ്ധനേടിയ മോഡലാണ് ബജാജ് സി ടി 100. രണ്ട് മോഡലുകള്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് വേരിയന്റിന് 44,352 രൂപയുമാണ് വില വരുന്നത്..

പുതിയ മോഡലില്‍ പുതിയ എന്‍ജിന്‍ തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ട് പതിപ്പുകള്‍ ആണ് കമ്ബനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ രണ്ട് മോഡലുകള്‍. 8.6 ബിഎച്ച്‌പി കരുത്തും 9.81 എന്‍എം ടോര്‍ക്കുമാണ് വാഹനം നല്‍കുന്നത്. ബ്ലാക്ക് ഫിനീഷ്ഡ് എന്‍ജിന്‍ കംപാര്‍ട്ട്മെന്റ്, ടാങ്ക് പാഡ്സ്, ഗ്രാഫിക്സ് ഡിസൈന്‍,വലിയ സീറ്റ്, ഹാന്‍ഡില്‍ ബാര്‍, ടിന്റഡ് വൈസര്‍ എന്നിവയാണ് പുതിയ മോഡലിലെ മറ്റ് പ്രത്യേകതകള്‍.

You might also like