Times Kerala

സണ്ണി ലിയോണിനെ കൊച്ചിയിലെത്തിച്ച ഫോൺ 4 ഉടമയ്ക്കെതിരെ കേസ്

 

കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ കൊച്ചിയിലെത്തിച്ച ഫോൺ 4 ഉടമയ്ക്കെതിരെ കേസ്. സണ്ണി ലിയോണിനെ കാണാനുള്ള ആരാധകരുടെ ആവേശത്തിൽ ഗതാഗതം തടസ്സപ്പെടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതോടെയാണ് കേസ്.രാവിലെ 11 മണിക്ക് സണ്ണി എത്തുമെന്ന് അറിയിച്ചുവെങ്കിലും 12.20 ടെയാണ് എത്തുന്നത്. പരിപാടി തുടങ്ങാൻ വൈകിയതോടെ പ്രകോപിതരായ ആരാധകരെ തണുപ്പിക്കാൻ പൊലീസ് ചെറുതായി ലാത്തി വീശുകയും ചെയ്തിരുന്നു. രാവിലെ 8.15 നാണ് സണ്ണി ലിയോൺ നെടുമ്പാശേരിയിലെത്തിയത്.എട്ട് സായുധ കമാന്‍റോകളും 50 അംഗരക്ഷകരും സണ്ണി ലിയോണിന് സുരക്ഷ ഒരുക്കുന്നതിനായി എത്തിയിരുന്നു.

Related Topics

Share this story