ന്യൂഡൽഹി: പദ്മ പുരസ്കാരങ്ങൾക്കു മന്ത്രിമാർ പേരുകൾ ശിപാർശ ചെയ്യുന്ന രീതി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. പുരസ്കാരങ്ങൾക്ക് അർഹരായവരെ ഓണ്‍ലൈനിലൂടെ നിർദേശിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ നിയമം പരിഷ്കരിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ നീതി ആയോഗ് സംഘടിപ്പിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. മുന്‍പ് പദ്മ പുരസ്കാരങ്ങൾ മന്ത്രിമാരുടെ ശിപാർശയിലായിരുന്നു നൽകിയിരുന്നത്. നിലവിൽ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും സംസ്ഥാന സർക്കാരുകൾക്കും മാത്രമാണ് പത്മ അവാർഡുകൾക്ക് നാമനിർദേശം നൽകാൻ അധികാരമുള്ളത്.

Comments are closed.