Times Kerala

നിത്യേന ഒരേ ഭക്ഷണം ശീലമാക്കുന്നുവെങ്കില്‍?

 
നിത്യേന ഒരേ ഭക്ഷണം ശീലമാക്കുന്നുവെങ്കില്‍?

ചില ഭക്ഷ്യവസ്തുക്കളുടെ പ്രിയം തോന്നാറുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗവും. മാത്രമല്ല, ഇഷ്ട വിഭഗങ്ങള്‍ മാത്രം ശീലാമാക്കുന്നവരുമുണ്ട്. മറ്റുചിലരാകട്ടേ, തിരക്കേറിയ ജീവിത സാഹചര്യത്തില്‍ സമയക്കുറവിനാല്‍ ഒരേ ഭക്ഷണം തന്നെ ശീലമാക്കുന്നവരുമുണ്ട്.

എന്നാല്‍, ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. കാരണം ഈ ശീലം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുവെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ഒരേയിനം ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ആവശ്യമായ വിവിധ പോഷകങ്ങളുടെയും ജീവകങ്ങളുടെയും അഭാവത്തിന് കാരണമാകും. മാത്രമല്ല, ഒരേ തരത്തിലുള്ള പോഷണങ്ങളാണ് നിത്യേന ശരീരത്തില്‍ എത്തുന്നതെങ്കില്‍, ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.

ചില പോഷകങ്ങള്‍ ശരീരത്തില്‍ അമിതമായി എത്തിച്ചേരുന്നതിനും മറ്റു ചില പോഷകങ്ങളുടെ അളവ് നന്നേ കുറയുന്നതിനും ഇത് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ആവശ്യമായ പോഷണങ്ങള്‍ കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ എത്തിച്ചേരുന്നതിന് വ്യത്യസ്ത ആഹാരങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വിവിധ പോഷണങ്ങളും ജീവകങ്ങളും ശരീരത്തില്‍ എത്തിയാല്‍ മാത്രമേ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കാന്‍ കഴിയൂ എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

Related Topics

Share this story