chem

മഹീന്ദ്രയുടെ ജീപ്പ് വിഭാഗത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ വണ്ടിയാണ് ഥാര്‍. മഹീന്ദ്ര ഥാറിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നു. സ്പെഷ്യല്‍ എഡിഷന്‍ ഥാര്‍ 700 പുറത്തിറക്കി നിലവിലുള്ള ഥാറിന്റെ ഉത്പാദനം നിര്‍ത്താനാണ് മഹീന്ദ്ര തീരുമാനിച്ചത്. ഈ വിഭാഗത്തിലെ സ്‌പെഷ്യല്‍ എഡിഷന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഥാര്‍ 700 -ന്റെ 700 യൂണിറ്റുകള്‍ കൂടി മാത്രമേ ഇനി മഹീന്ദ്ര നിര്‍മിക്കും. അതിന് ശേഷം ഉത്പാദനം അവസാനിപ്പിക്കും.

105 ബിഎച്ചപി കരുത്തും 247 Nm ടോര്‍ക്കും ഉള്ള പുതിയ മോഡലിന് രണ്ട് കളറുകള്‍ ആണ് ഉള്ളത്. നാപോളി ബ്ലാക്ക്,അക്വാമറൈന്‍ ബ്ലൂ നിറങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഇറങ്ങുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ അകെ 700 യൂണിറ്റുകള്‍ മാത്രമാണ് മഹീന്ദ്ര ഇറക്കുന്നത്. ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പോടുകൂടിയാണ് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ എത്തുന്നത്.

നാല് സിലിണ്ടര്‍ ഉള്ള 2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ആണ് തോള്‍ സ്പഷ്യല്‍ എഡിഷന് ഉള്ളത്. മുന്‍ ഗ്രില്ലിലെ ബ്ലാക്ക് ഫിനിഷ്, മുന്‍ ബമ്ബറിലെ സില്‍വര്‍ ഫിനിഷ്, അഞ്ച് സ്പീഡ് ഉള്ള മാനുവല്‍ ഗിയര്‍ ബോക്സ്,ആന്റി ലോക് ബ്രെക്കിങ് സിസ്റ്റം, അലോയ് വീലുകള്‍, മുന്‍സീറ്റുകളിലെ ഥാര്‍ ലോഗോ എന്നിവയാണ് പുതിയ എഡിഷന്റെ പ്രത്യേകതകള്‍. 9.99 ലക്ഷം രൂപയാണ് ഥാര്‍ 700 സ്‌പെഷ്യല്‍ എഡിഷന്റെ വില.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.