Times Kerala

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

 

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്റെ (കുടുംബശ്രീ) ജില്ലാ ഓഫീസുകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം. കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകള്‍. 26500 – 56700 (പുതുക്കിയത്) ആണ് ശമ്പള സ്‌കെയില്‍. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമുണ്ടാവണം. സംഘാടന പാടവവും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന-തൊഴില്‍ ദാനപദ്ധതികള്‍ നടപ്പാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/സാമൂഹികക്ഷേമ/പട്ടികജാതി-പട്ടികവര്‍ഗ വികസന/മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടറില്‍ പ്രയോഗിക പരിജ്ഞാനം വേണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു) എം.എ (സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിയവുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കോട്ടയം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫിന്റെ ഒഴിവുകളുള്ളത്. 19000 – 43600 (പുതുക്കിയത്) ശമ്പള സ്‌കെയിലിലോ അതിന് മുകളിലോ ഇപ്പോള്‍ ജോലി ചെയ്യുന്നവരാകണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വികസന പരിപാടികളിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലും താത്പര്യവും ആഭിമുഖ്യവും വേണം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. എ.ഡി.എം.സി തസ്തികയിലേക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും സെപ്തംബര്‍ 16 ന് രാവിലെ പത്ത് മുതല്‍ നടക്കും. കൂടുതല്‍ വിരവങ്ങള്‍ക്ക് www.kudumbashree.org.

Related Topics

Share this story